ഹെല്‍പ്പ്ഡെസ്ക് വോഡേപെക്ക് ചെയര്‍മാന്‍ സന്ദര്‍ശിച്ചു
Monday, March 16, 2015 7:37 AM IST
ജിദ്ദ: പ്രവാസലോകത്തെ പാവപ്പെട്ടവര്‍ക്കുവേണ്ടി ജിദ്ദയില്‍ ഒഐസിസി നേതൃത്വം നല്‍കി വരുന്ന 'പ്രവാസി സേവന കേന്ദ്ര' ഹെല്‍പ്പ്ഡെസ്കില്‍ ഓഡേപെക് ചെയര്‍മാനും കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റുമായ കെ.പി.മുഹമ്മദ് കുട്ടി സാഹിബ് സന്ദര്‍ശനം നടത്തി.

ഹെല്‍പ്പ്ഡെസ്കിലെ പ്രവര്‍ത്തകര്‍ക്കു വിലപ്പെട്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം പകര്‍ന്നു നല്‍കി. ഗവണ്‍മെന്റ് റിക്രൂട്ടിംഗ് ആരോഗ്യ മേഖല സൌദി അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് നടന്നു കൊണ്ടിരിക്കുകയാണെന്നും യോഗ്യതയുള്ളവര്‍ ഉണ്െടങ്കില്‍ ഓഡേപെക്കുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഹെല്‍പ്പ് ഡെസ്ക്കില്‍ ചെയ്തുവരുന്ന കാര്യങ്ങള്‍ അലി തേക്കുതോടും സലാം പോരു വഴിയും വിശദീകരിച്ചു. ഒഐസിസിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റീജണല്‍ കമ്മിറ്റി ഭാരവാഹികളായ കെ.ടി.എ. മുനീര്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ജോഷി വര്‍ഗീസ്, നൌഷാദ് അടൂര്‍, ഷറഫുദ്ദീന്‍ കായംകുളം, ഷുക്കൂര്‍ വക്കം, തക്ബീര്‍ പന്തളം ജില്ലാ കമ്മിറ്റി ഭാരവാഹികളായ അലവി സിറ്റി ചോയ്സ്, ശ്രുതസേനന്‍ കളരിക്കല്‍, ഇസ്മായില്‍ ചോക്കാട്, പ്രവീണ്‍ എടക്കാട്, സക്കീര്‍ ചെമ്മണ്ണൂര്‍ എന്നിവരും ഭാരവാഹികള്‍ക്കൊപ്പം സ്ഥിരം സന്നിഹിതരാണ്. എല്ലാ ബുധനാഴ്ച്ചയും രാത്രി 8.30 മുതല്‍ 11 വരെയാണ് ഹെല്‍പ്പ് ഡെസ്ക്കിന്റെ സമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0504628886,0506035631

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍