മാസ്ക് അപ്പ്സ്റേറ്റ് സമ്മര്‍ പിക്നിക് മേയ് 10ന്
Monday, March 16, 2015 7:30 AM IST
സൌത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന അപ്പ് സ്റേറ്റ് (മാസ്ക് അപ്പ് സ്റേറ്റ്) സമ്മര്‍ പിക്നിക്കും ജനറല്‍ ബോഡി മീറ്റിംഗും മേയ് 10 ന് (ഞായര്‍) ഗ്രീന്‍വില്‍ ലെഗസി പാര്‍ക്കില്‍ നടക്കും.

ജനറല്‍ ബോഡി മീറ്റിംഗില്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി, യൂത്ത് ഫോറം മെംബേഴ്സ് എന്നിവരുടെ തെരഞ്ഞെടുപ്പും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് സേതു നായര്‍, സെക്രട്ടറി പൂത്തേലത്ത് പദ്മകുമാര്‍, ട്രഷറര്‍ ബാബു തോമസ് എന്നിവര്‍ അറിയിച്ചു.