യൌസേപ്പിതാവിന്റെ മരണതിരുനാള്‍
Monday, March 16, 2015 7:27 AM IST
ന്യൂഡല്‍ഹി: ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ ആഘോഷിച്ചു. മാര്‍ച്ച് 15ന് (ഞായര്‍) രാവിലെ 10നു നടന്ന രൂപം വെഞ്ചിരിപ്പ് വികാരി റവ. ഡോ. ജേക്കബ് നങ്ങേലിമാലില്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിക്കു റവ. ഫാ. ഫിനില്‍ക് സിറിയക് സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജേക്കബ് നങ്ങേലിമാലില്‍, ഫാ. ബിനോയി വാഴയില്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഊട്ടുനേര്‍ച്ചയോടുകൂടി തിരുനാള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്