വിസ്ഡം 'വെളിച്ചം സ്നേഹസംഗമം' 20നു റിയാദില്‍
Monday, March 16, 2015 7:25 AM IST
റിയാദ്: വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി നടന്നു വരുന്ന 'വെളിച്ചം സ്നേഹസംഗമം' 20 നു (വെള്ളി) സുലൈ ഖല്‍അത്ത് സല്‍മാന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിക്കാന്‍ റിയാദ് ഇസ്ലാഹി സെന്റേര്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) തീരുമാനിച്ചു.

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമിന്റെ പേരില്‍ ഭീകരതയും തീവ്രവാദവും പ്രചരിപ്പിക്കാന്‍ തീവ്രവാദ സംഘടനകളും കൂട്ടായ്മകളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യന്റെ സുരക്ഷ ഇസ്ലാമിന്റെ വെളിച്ചം സ്വീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാവൂ എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ഇസ്ലാമിന്റെ ശുദ്ധമായ ആദര്‍ശവും കളങ്കമില്ലാത്ത സ്നേഹവും ജനങ്ങളില്‍ എത്തിക്കുക എന്ന ദൌത്യമാണ് 'വെളിച്ചം സ്നേഹസംഗമം' കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആര്‍ഐസിസി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ സ്ത്രീകള്‍ക്കുകൂടി സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം ഈസ്റ് ജില്ലാ ഐഎസ്എം പ്രസിഡന്റും പ്രമുഖ പ്രഭാഷകനുമായ ശിഹാബ് സലഫി എടക്കര 'കളങ്കമില്ലാത്ത ആദര്‍ശം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. റാഫി സ്വലാഹി ചുങ്കത്തറ (സ്നേഹം വിശ്വാസിയുടെ മുഖമുദ്ര), മുബാറക് സലഫി (നാളേക്കുവേണ്ടി ഒരുങ്ങുക), സുഫ്യാന്‍ അബ്ദുസലാം (ഇസ്ലാം തീവ്രതയ്ക്കും ജീര്‍ണതയ്ക്കും മധ്യേ) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

മലാസ് ഇസ്ലാഹി ടെന്റില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം അധ്യക്ഷത വഹിച്ചു. ഉമര്‍ ഷരീഫ്, അബ്ദുസലാം പന്തലിങ്ങല്‍, റഫീഖ് ആലപ്പുഴ, റഹീം തലപ്പന്ന, മൊയ്തു അരൂര്‍, ശാകിര്‍ വള്ളിക്കാപ്പറ്റ, ഷബീബ് കരുവള്ളി, മുജീബ് പൂക്കോട്ടൂര്‍, ശനൂജ് അരീക്കോട്, നബീല്‍ പയ്യോളി, അബ്ദുള്‍മജീദ് ചെന്ത്രാപ്പിന്നി, അഷ്റഫ് തേനാരി, യാസര്‍ അറഫാത്ത്, ശാനിദ്, കോഴിക്കോട്, ഫിനോജ് അബ്ദുല്ലാഹ്, അബൂബക്കര്‍ ആലുവ, നസീഹ് കോഴിക്കോട്, ഉബൈദ് തച്ചമ്പാറ, ശിഹാബ് മണ്ണാര്‍ക്കാട്, നൌഷാദ് പെരിങ്ങോട്ടുകര, ഫസലുല്‍ ഹഖ് മമ്പാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.