അജി പുനലൂര്‍ എംഎംഎഫ് പ്രസിഡന്റ്
Monday, March 16, 2015 7:25 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി അജി പുനലൂരിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി രാജന്‍ വെണ്‍മണി (ജനറല്‍ സെക്രട്ടറി), വിഷ്ണു പ്രഭാകര്‍ (വൈസ് പ്രസിഡന്റ്), ബിജു പോള്‍ (ജോ. സെക്രട്ടറി), പ്രദീപ് പാര്‍ഥന്‍ (ട്രഷറര്‍) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി വിജോഷ് കെ. വിജയന്‍, ശ്രേയസ് കെ. ശ്രീധര്‍, അബിന്‍ ജോയി, ബിജു അരീക്കന്‍, കൊച്ചുമോന്‍ ഓരത്ത്. ജയ്സണ്‍ മറ്റപ്പിള്ളി, ക്ളീറ്റസ് ആന്റണി, ബിന്നി സെബാസ്റ്യന്‍, ബിനീഷ് കുമാര്‍, ശ്രീല കെ. വാര്യര്‍, മീനു ആന്റണി പടയാട്ടില്‍, പി.വി ബബീഷ്, ഡോ. ഷാജി വര്‍ഗീസ്, ജിസ്മോന്‍ കുര്യന്‍, സിന്റോ പാറക്കാട്ടില്‍, ആന്റണി പടയാട്ടില്‍ എന്നിവരെയും അഡ് വൈസറി ബോര്‍ഡിലേക്ക് തോമസ് ജോസഫ്, ഹിറ്റ്ലര്‍ ഡേവിഡ്, പ്രതാപന്‍ നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഡോ. വിജി വര്‍ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡോ. രാമന്‍ മാരാരെ അനുസ്മരിച്ചു. തുടര്‍ന്ന് സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശകലനം നടത്തി. തുടര്‍ന്നു സംഘടനയുടെ വരവുചെലവു കണക്കുകള്‍ ട്രഷറര്‍ പി.വി. ബബീഷ് അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിനു പോള്‍ പടയാറ്റിലില്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്