യുവദീപ്തി കെസിവൈഎം യുഎഇ ചാപ്റ്റര്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആചരിക്കുന്നു
Monday, March 16, 2015 7:24 AM IST
അബുദാബി: യുവദീപ്തി കെസിവൈഎം യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആചരിക്കുന്നു.

മാര്‍ച്ച് 20 ന് (വെള്ളി) ഷാബിയയില്‍ നടത്തുന്ന ആചരണത്തിലും ഊട്ടു നേര്‍ച്ചയിലും യുഎഇലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും.

പരിപാടികള്‍ക്കു ജിനോ ജോസഫ്, ജോമോന്‍ ഉള്‍പ്രക്കാട്ട്, സ്മിതോഷ് തോമസ്, ബെന്നി ഡൊമിനിക്, ബോബിന്‍ ഏബ്രഹാം, പ്രഷിയസ് നെല്ലിക്കന്‍, ജിതിന്‍ ജോസഫ്, ഷിജന്‍ വര്‍ഗീസ്, ജോഷി പുളിന്തറ, ജെനോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രഷിയസ് നെല്ലിക്കന്‍ 0551205971.