പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദിനു പുതിയ നേതൃത്വം
Monday, March 16, 2015 7:19 AM IST
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ്, നാലാമത് ജനറല്‍ബോഡി യോഗം മാര്‍ച്ച് 13നു(വെള്ളി) ബത്ഹ സണ്‍സിറ്റി ഓഡിറ്റോറിയത്തില്‍ നടന്നു. യോഗത്തില്‍ മരയ്ക്കാര്‍ പോഞ്ഞാശേരി രക്ഷാധികാരിയായി 2015-16 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അലി വാര്യത്ത് (പ്രസിഡന്റ്), മുഹമ്മദാലി മരോട്ടിക്കല്‍ (സെക്രട്ടറി), റഫീക്ക് എത്തിയില്‍ (ട്രഷറര്‍), മുഹമ്മദാലി അംബാടന്‍ (ജീവകാരുണ്യം), റസാക്ക് പോഞ്ഞാശേരി (പലിശരഹിത വായ്പാ പദ്ധതി), ഷാന്‍ പരീത്, അന്‍വര്‍ ചെബ്രക്കി (വൈസ് പ്രസിഡന്റ്), പ്രവീണ്‍ ജോര്‍ജ്, മാഹിന്‍ പോഞ്ഞാശേരി (ജോ. സെക്രട്ടറി), നിസാം ബിന്‍ മുഹമ്മദ്, ഫരീദ് ജാസ് (മീഡിയ), നിഷാദ് ഇല്ലിച്ചോടന്‍ (ആര്‍ട്സ്) എന്നിവരെ തെരഞ്ഞെടുത്തു.

സലാം മാറമ്പള്ളിയുടെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഷാന്‍ പരീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അന്‍വര്‍ ചെബ്രക്കി കണക്കും അവതരിപ്പിച്ചു.

മാഹിന്‍ പോഞ്ഞാശേരി സ്വാഗതവും പ്രവീണ്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.