സുധീറിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി
Monday, March 16, 2015 7:18 AM IST
റിയാദ്: മാര്‍ച്ച് ആറിന് (വെള്ളി) റിയാദില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായ പെരുമ്പാവൂര്‍ മാറമ്പള്ളി സ്വദേശി സുധീറിന്റെ മൃതദേഹം നാട്ടിലേക്കയച്ചു. 13ന് (വെള്ളി) മാറമ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

മരണമടഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ മൃതദേഹം കയറ്റി അയയ്ക്കാന്‍ സുധീറിന്റെ സ്പോണ്‍സര്‍ മുന്‍കൈ എടുത്താണു ബന്ധുക്കളുടെ സഹായത്തോടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.