സ്റോക് ഓണ്‍ ട്രെന്റ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ഉദ്ഘാടനവും വിശുദ്ധ കുര്‍ബാനയും
Monday, March 16, 2015 7:18 AM IST
ലണ്ടന്‍: സ്റോക് ഓണ്‍ ട്രന്റില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് ഉച്ചകഴിഞ്ഞ് 3.30ന് യുകെ-യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് നിര്‍വഹിക്കും.

കോണ്‍ഗ്രിഗേഷന്റെ ചുമതലയുള്ള ഫാ. ജോണ്‍ വര്‍ഗീസ് മണ്ണാന്‍ചേരിയുടെ നേതൃത്വത്തില്‍ മെത്രാപ്പോലീത്തയ്ക്കു സ്വീകരണം നല്‍കും. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ കോണ്‍ഗ്രിഗേഷന്റെ ഉദ്ഘാടനവും നടക്കും.

എല്ലാ മാസവും ഒന്നാം തീയതി ഉച്ചകഴിഞ്ഞ് രണ്ടിനു കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്നു സണ്‍ഡേ സ്കൂളും നടത്താന്‍ തീരുമാനിച്ചു.

സ്റാഫോര്‍ഡ് ഷെയര്‍ സ്റോക് ഓണ്‍ ട്രന്റിലും ഉള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും സ്വാഗതം ചെയ്തു.

വിശദ വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍ വര്‍ഗീസ് മണ്ണാന്‍ചേരി 07908064000, ബിജു മാത്യു 07809149675, ജോര്‍ജ് വര്‍ഗീസ് 07466008410, ഡോ. ദിലീപ് 07888319122.

വിലാസം: ട. ങമ്യൃ ഇവൌൃരവ ഗിൌീി, ടീരസ ീി ഠൃലി, ടഠ5 6ഉഡ.

റിപ്പോര്‍ട്ട്: സോബിച്ചന്‍ കോശി