'സ്ത്രീ വിമോചനവും പുതിയ കാലത്തെ സമരമുഖങ്ങളും' സെമിനാര്‍ കൈരളി സംഘടിപ്പിച്ചു
Monday, March 16, 2015 7:17 AM IST
ഫുജൈറ: അന്തര്‍ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 13നു (വെള്ളി) കൈരളി ഫുജൈറ വനിതാവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു.

ഫുജൈറ ഇന്ത്യന്‍ സ്കൂള്‍ ഹാളില്‍ നടന്ന സെമിനാറില്‍ 'സ്ത്രീ വിമോചനവും പുതിയ കാലത്തെ സമരമുഖങ്ങളും' എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് റേഡിയോ സീനിയര്‍ ബ്രോഡ്കാസ്റ് ജേര്‍ണലിസ്റ് പ്രമീള ഗോവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. നുസൈബ ബായ് (കാലിക്കട്ട് യൂണിവേഴ്സിറ്റി) ഡോ. ലീന ബീവി (തനിമ സാംസ്കാരിക വേദി) എന്നിവര്‍ അനുബന്ധ പ്രഭാഷണം നടത്തി. 'സ്ത്രീയും പുരുഷനും ചേര്‍ന്നുകൊണ്ടുള്ള ശക്തമായ ഇടപെടലുകളാണ് ആരോഗ്യകരമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കനാവൂ. അതിലൂടെയായിരിക്കും ഇനിയും വിമോചികരാകാത്തവര്‍ക്കുള്ള സ്വാതന്ത്യ്രം സാധ്യമാകൂ' എന്ന അഭിപ്രായമാണ് സെമിനാറില്‍ പൊതുവെ ഉയര്‍ന്നുവന്നത്.

കൈരളി വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയ തിലകന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സിസ്റര്‍ മറിയാമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുഭ രവി നന്ദി പറഞ്ഞു.