വിദ്യാര്‍ഥികളെ ആദരിച്ചു
Monday, March 16, 2015 5:23 AM IST
കുവൈറ്റ്: കുവൈറ്റിലെ ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ മികച്ച വിദ്യാര്‍ഥികളെ ആദരിച്ചു. പഠനഅനുബന്ധവിഷയങ്ങളില്‍ മികവ് തെളിയിച്ച കുട്ടികളെയാണ് ആദരിച്ചത്. ചടങ്ങില്‍ ലുലു എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ കെ.എന്‍.എസ്.ദാസ് മുഖ്യാതിഥിയായിരുന്നു. ഷൈജു മോഹന്‍ദാസ്, ഡോ.വര്‍ധന രാജേഷ്, പ്രിന്‍സിപ്പല്‍ കെ.ജി.ഷിരാസ്ത്, വൈസ് പ്രിന്‍സിപ്പല്‍ മേരി ഐസക് എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍