സ്റാറ്റന്‍ ഐലന്‍ഡില്‍ നോമ്പുകാല ധ്യാനം
Monday, March 16, 2015 5:21 AM IST
ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡിലെ ബ്ളെസ്ഡ് കുഞ്ഞച്ചന്‍ ഇടവകയില്‍ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ബേ സ്ട്രീറ്റിലുള്ള സെന്‍റ്റ് മേരീസ് പള്ളിയില്‍വച്ച് മാര്‍ച്ച് 27, 28, 29 (വെള്ളി, ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഫാ, റോയി പുളിയുറുമ്പിലാണു ധ്യാനം നയിക്കുന്നത്.

മാര്‍ച്ച് 27ന് (വെള്ളിയാഴ്ച) വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും 28നു (ശനിയാഴ്ച) രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:30 വരെയും, 29നു (ഞായറാഴ്ച) രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:30 വരേയുമാണു ധ്യാനം. ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉച്ചഭക്ഷണവും ക്രമീകരിക്കുന്നുണ്ട്്.

തിരുവചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും ആഴമേറിയ അനുഭവങ്ങള്‍ പ്രാപിക്കുവാന്‍ ലഭിച്ചിരിക്കുന്ന ഈ ദൈവീകാവസരം പൂര്‍ണമായും വിനിയോഗിക്കാന്‍ ഏവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി വികാരി ഫാ. സിബി വെട്ടിയോലില്‍ (347 601 0024) അറിയിച്ചു.

റിപ്പോര്‍ട്ട്: ബേബിച്ചന്‍ പൂഞ്ചോല