ഡ്രൈവറില്ലാത്ത കാറുമായി സ്വീഡിഷ് വോള്‍വോ
Saturday, March 14, 2015 8:50 AM IST
സ്റോക്ഹോം: പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ ഡ്രൈവറില്ലാത്ത കാറുകള്‍ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് സ്വീഡിഷ് വോള്‍വോ കാര്‍ കമ്പനി. കാറിന്റെ രൂപകല്‍പ്പന പൂര്‍ത്തിയായതായി വോള്‍വോ പറയുന്നു.

ഇപ്പോള്‍ ഇന്റര്‍നെറ്റ് രാജാവായ ഗൂഗിളും ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ നിസാനും ഡ്രൈവറില്ലാത്ത കാറുകള്‍ പുറത്തിറക്കിയിരുന്നു. ഡ്രൈവറില്ലാത്ത കാറുകള്‍ വാഹന നിര്‍മാണരംഗത്ത് പുതിയ ചരിത്രം കുറിക്കുമെന്ന് വോള്‍വോ മേധാവി പറയുന്നു.

ഡ്രൈവറില്ല, എന്നതിനാല്‍ തന്നെ മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് വോള്‍വോ കാര്‍ വിപണിയിലെത്തിക്കുകയെന്ന് കമ്പനി പറയുന്നു. ആദ്യഘട്ടത്തില്‍ സ്വീഡിഷ് സിറ്റിയില്‍ മാത്രമേ കാര്‍ പുറത്തിറക്കൂ. നൂറു സെല്‍ഫ് ഡ്രൈവിംഗ് കാറുകളാണ് ആദ്യം വിപണിയിലെത്തിക്കുന്നത്. സ്വീഡിഷ് ഗതാഗത വകുപ്പിന്റേയും പ്രാദേശിക സര്‍ക്കാരിന്റേയും പിന്തുണയോടെയാകും സെല്‍ഫ് ഡ്രൈവിംഗ് കാര്‍ നിരത്തിലിറക്കുന്നത്. ഇത് മറ്റു ഡ്രൈവറില്ലാ കാറുകളേക്കാള്‍ മികച്ചതായിരിക്കുമെന്ന് വോള്‍വോ രൂപകല്‍പ്പന ചെയ്ത എന്‍ജിനിയര്‍മാര്‍ അവകാശപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍