ബോള്‍ട്ടണില്‍ റവ. ഡോ. ജേക്കബ് നാലുപാറ നയിക്കുന്ന നോമ്പുകാല ധ്യാനം 20 മുതല്‍ 22 വരെ
Saturday, March 14, 2015 8:47 AM IST
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദൈവാലയത്തില്‍ പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ജേക്കബ് നാലുപാറയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 20, 21, 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം ആറു മുതലാണ് ധ്യാനം. ശനി രാവിലെ 9.30 മുതലും ഞായര്‍ രാവിലെ 10.45നും ധ്യാനം ആരംഭിക്കും.

ധ്യാനപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഏവരെയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍