പുടിന്റെ കാമുകി പ്രസവിച്ചതായി റിപ്പോര്‍ട്ട്
Saturday, March 14, 2015 8:47 AM IST
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കാമുകി പ്രസവിച്ചെന്ന് സ്വിസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കാമുകി അലീന കബേവയുടെ പ്രസവ സമയത്ത് ഒപ്പം ചേരാന്‍ പുടിന്‍ രഹസ്യമായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയിരുന്നു എന്നും പത്രം പറയുന്നു.

ലുഗാനോയിലെ സ്വകാര്യ ക്ളിനിക്കില്‍ ഈയാഴ്ച ആദ്യമായിരുന്നുവെത്രെ പ്രസവം. സാന്റ് അന്ന എന്ന ഈ ക്ളിനിക്ക്, സമ്പന്നരായ റഷ്യക്കാര്‍ പൊതുവേ പ്രസവത്തിനു തെരഞ്ഞെടുക്കാറുള്ളതാണ്.

മുന്‍ ഒളിംപിക്സ് ജിംനാസ്റിക് താരമായിരുന്ന കബേവ പിന്നീട് റഷ്യന്‍ പാര്‍ലമെന്റംഗമായിരുന്നു. ഇവരുടെ പ്രസവവാര്‍ത്ത ഏതായാലും ക്രെംലിന്‍ നിഷേധിച്ചിരിക്കുകയാണ്. മുപ്പത്തൊന്നുകാരിയായ കബേവ വര്‍ഷങ്ങളായി പുടിനുമായി അടുപ്പത്തിലാണെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം പുടിന്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍