ഹൂസ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ ശ്രാദ്ധ തിരുനാളും ഊട്ടുനേര്‍ച്ചയും മാര്‍ച്ച് 19ന്
Saturday, March 14, 2015 8:44 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ ശ്രാദ്ധ തിരുനാളും ഊട്ടുനേര്‍ച്ചയും മാര്‍ച്ച് 19ന് (വ്യാഴം) നടക്കും. യൌസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ഏക ദേവാലയമാണ് ഹൂസ്റണ്‍ സെന്റ് ജോസഫ് ദേവാലയം.

ഏഴിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന തുടര്‍ന്നു മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ് എന്നിവ നടക്കും. തുടര്‍ന്ന് ശ്രാദ്ധ തിരുനാളിന്റെ പ്രധാന ഇനമായ ഊട്ടുനേര്‍ച്ച നടക്കും. ഇടവക വികാരി റവ. ഫാ. സഖറിയാസ് തോട്ടുവേലി, അസി. വികാരി ഫാ. വില്‍സണ്‍ കണ്ടംങ്കേരി, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, മറ്റു സംഘാടനാംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഈ വര്‍ഷത്തെ ഊട്ടുനേര്‍ച്ച സമര്‍പ്പിക്കുന്നത് മണ്ടവത്തില്‍ ജോസഫ് -മറിയാമ്മ ദമ്പതികളാണ്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍