'ഗാന്ധിജിയെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുന്നത് അപലപനീയം'
Saturday, March 14, 2015 8:43 AM IST
അബുദാബി: മാധ്യമശ്രദ്ധ നേടുന്നതിനായി ചിലര്‍ മഹാത്മാഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളില്‍ ഏറ്റവും ഒടുവിലത്തെതാണു മാര്‍ക്കണ്േടയ കട്ജുവിന്റെതെന്ന് അബുദാബി ഗാന്ധിസാഹിത്യവേദി പ്രസ്താവിച്ചു.

ലോകം മുഴുവന്‍ ആദരിക്കുന്ന ഗാന്ധിജിയെ സ്വന്തം രാജ്യത്തുള്ളവര്‍തന്നെ അപമാനിക്കുകയാണു. അഹിംസയിലധിഷ്ടിതമായ ഒരു നവീന സമരമുറയിലൂടെ ഇന്ത്യയുടെ സ്വാതന്ത്യ്രം നേടിയെടുത്ത അദ്ദേഹത്തിന്റെ സമരമുറയെ ലോകം ഇന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒന്നാണ്. ആ സമരമുറ തെറ്റായിരുന്നു എന്നും രക്തരൂഷിതമായ സമരമുറയായിരുന്നു സ്വീകരിക്കേണ്ടിയിരുന്നതെന്നുള്ള കട്ജുവിന്റെ പ്രസ്താവന തികഞ്ഞ അജ്ഞതയില്‍നിന്നും ഉടലെടുത്തതാണ്. ഗാന്ധിജി ബ്രിട്ടീഷ് ചാരനായിരുന്നു എന്ന പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കലാണ്. കേവലം വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ അപലപിക്കാത്തത് വേദനാജനകമാണെന്നും ഗാന്ധിസാഹിത്യവേദി പ്രസിഡന്റ് വി.ടി.വി.ദാമോദരനും ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദും പ്രസ്താവിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള