കെകെസിഎല്‍ കുട്ടികള്‍ക്കായി ഏകദിന ക്യാമ്പ് മാര്‍ച്ച് 21 ന്
Saturday, March 14, 2015 8:39 AM IST
കുവൈറ്റ്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷനിലെ കുട്ടികള്‍ക്കായി (ഗഗഇഘ) ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. 'ക്നാനായ പൊന്‍പുലരി 2015' എന്ന് നാമകരണം ചെയ്ത ക്യാമ്പ് മാര്‍ച്ച് 21 ന് (ശനി) രാവിലെ 9.30 മുതല്‍ മൂന്നുവരെ അബാസിയ എസ്എംസിഎ അല്‍ഫോന്‍സാ ഹാളില്‍ നടക്കും.

മൂന്നാം ക്ളാസ് മുതല്‍ ഉള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. വിജ്ഞാനപ്രദവും കുട്ടികളില്‍ ആത്മ വിശ്വാസം വളര്‍ത്തുന്നതുമായ ടോക് ഷോകളും വിനോദപ്രദമായ നിരവധി ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. ജീസസ് യൂത്തിന്റെയും കുവൈറ്റിലെ വിദഗ്ധ പരിശീലകരുടെയും പാനലാണ് ക്യാമ്പ് നയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് എരിയ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.