എസ്എംസിസി എക്യൂമെനിക്കല്‍ ഹോളിലാന്റ് തീര്‍ത്ഥാടനം ഒരുക്കുന്നു
Saturday, March 14, 2015 2:35 AM IST
മയാമി: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ എസ്എംസിസി വിശുദ്ധനാട്ടിലേക്ക് ഒരു തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. എസ്എംസിസി ഫ്ളോറിഡാ ചാപ്റ്ററിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഓര്‍മ്മയ്ക്കായി മയാമിഡ- കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ യൂണീറ്റിന്റെ നേതൃത്വത്തിലാണ് ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് തുടങ്ങിയ മൂന്നു രാജ്യങ്ങളിലൂടെ പന്ത്രണ്ട് ദിവസം നീളുന്ന ഈ തീര്‍ത്ഥാടനം ഒരുക്കിയിരിക്കുന്നത്.

ഈ കാലഘട്ടത്തില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരേ ഉയരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും, വര്‍ധിച്ചുവരുന്ന ക്രൂരമായ ക്രൈസ്തവ മതപീഡനങ്ങള്‍ക്ക് ശാന്തി കൈവരുത്തുന്നതിനുമായി പ്രാര്‍ത്ഥനാപൂര്‍വമായ നിയോഗം വെച്ചുകൊണ്ടാണ് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം താന്‍ നയിക്കുന്നതെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പറയുന്നതും, ആയതിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നതും.

ഒക്ടോബര്‍ നാലാം തീയതി ഞായറാഴ്ച ആരംഭിച്ച് ഒക്ടോബര്‍ 15-ന് വ്യാഴാഴ്ച തിരിച്ചെത്തും. ഒമ്പത് ദിവസത്തെ ഹോട്ടല്‍ താമസിത്തിനായി ഫൈവ് സ്റാര്‍/ഫോര്‍ സ്റാര്‍ ഹോട്ടല്‍ സംവിധനമാണ് ഒരുക്കിയിരിക്കുന്നത്. താമസം, ഭക്ഷണം (ബ്രേക്ക്ഫാസ്റ്, ലഞ്ച്, ഡിന്നര്‍), വിമാനയാത്രാ ചിലവുകള്‍, ലക്ഷ്വറി കോച്ച്, ഇംഗ്ളീഷ് സംസാരിക്കുന്ന ഗവണ്‍മെന്റ് ലൈസന്‍സ് ഗൈഡുകള്‍, സൌജന്യമായി ദിവസവും ഒരു കുപ്പി മിനറല്‍ വാട്ടര്‍ ഉള്‍പ്പടെ രണ്ടായിരത്തി അഞ്ഞൂറ്റി എണ്‍പെത്തെട്ട് (2588) ഡോളറാണ് ഒരു വ്യക്തിക്ക് ഈ യാത്രയ്ക്ക് ചിലവാകുന്നത്.

അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ അമ്മാനില്‍ എത്തി അവിടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഒരു സംഘമായി തീര്‍ത്ഥാടനം തുടങ്ങുന്നു.

അമേരിക്കയില്‍ നിന്നോ, കാനഡയില്‍ നിന്നോ ഈ വിശുദ്ധനാട് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ സീറ്റുകള്‍ അഡ്വാന്‍സ് നല്‍കി ഏപ്രില്‍ 10-കം ബുക്ക് ചെയ്യണമെന്ന് എസ്.എം.സി.സി പ്രസിഡന്റ് ജോയി കുറ്റ്യാനി (954 708 6614), ട്രഷറര്‍ റോബിന്‍ ആന്റണിയും (954 552 1267) അറിയിച്ചു.

സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ടൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഫെയ്ത്ത് ഹോളിഡേ ഫ്ളോറിഡ ഓഫീസ് ജേക്കബ് തോമസ് (954 336 7731) ശിളീ@എമശവേവീഹശറമ്യ.രീാലോ, 1 888 91 എമശവേ , 877 994 6342 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് എസ്എംസിസി ഭാരവഹികള്‍ അറിയിച്ചു. ജോയി കുറ്റ്യാനി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം