പാര്‍ട്ടിക്കിള്‍ കൊളൈഡര്‍ റീബൂട്ട് ചെയ്യാന്‍ സേണ്‍ തയാറാവുന്നു
Friday, March 13, 2015 8:07 AM IST
ജനീവ: ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിക്കിള്‍ കൊളൈഡര്‍ റീബൂട്ട് ചെയ്യാനുള്ള പരിശോധനകള്‍ ജനീവ ആസ്ഥാനമായ ഫിസിക്സ് ലാബ് സേണ്‍ പൂര്‍ത്തിയാക്കി.

പുതിയൊരു ഘട്ടത്തിലേക്കാണു പ്രവേശിക്കുന്നതെന്നു യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ളിയര്‍ റിസര്‍ച്ച് തലവന്‍ റോല്‍ഫ് ഹ്യൂര്‍. 2013 ഫെബ്രുവരിയിലാണു സേണിന്റെ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ ഓഫ്ലൈനാക്കിയത്.

ഹിഗ്സ് ബോസോണ്‍ എന്നു കരുതപ്പെടുന്ന പദാര്‍ഥം കണ്ടെത്തിയ സാഹചര്യത്തില്‍ കൊളൈഡറില്‍ വലിയ മാറ്റങ്ങള്‍ പദ്ധതിയിട്ടിരുന്നു. ഇവ ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് റീബൂട്ടിനു കളമൊരുങ്ങുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍