ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം-പീഡാനുഭവ ശുശ്രൂഷകള്‍
Friday, March 13, 2015 6:19 AM IST
ഹൈഡല്‍ബര്‍ഗ്: വലിയ നോമ്പുകാലത്ത് സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 27 മുതല്‍ 29 വരെ ഹൈഡല്‍ബര്‍ഗ് ഹില്‍ഡാസ്ട്രാസെ 06 ലെ സെന്റ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ നടക്കും.

മാര്‍ച്ച് 27നു (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിനു തുടങ്ങുന്ന ധ്യാനം 29ന് ഓശാന ഞായറാഴ്ച്ച വൈകുന്നേരം നാലിനു നടത്തുന്ന കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയോടെ സമാപിക്കും. ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത് ഫാ. സെബാസ്റ്യന്‍ ചീരംവേലില്‍ ആണ്.

ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലു വരെ കുരിശിന്റെ വഴിയും മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൌകര്യമുണ്ടായിരിക്കും.

ധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

ഏപ്രില്‍ രണ്ടിനു പെസഹാ വ്യാഴാഴ്ച സെന്റ് ആല്‍ബര്‍ട്ട് പള്ളി വക ബെര്‍ഗ്ഹൈമര്‍സ്ട്രാസെ 108 എ ലെ ഹാളില്‍ രാത്രി 10 മുതല്‍ 11 വരെ ആരാധന, പെസഹാ അപ്പം മുറിക്കല്‍, പാന വായന (ജൂഗന്‍ഡ് ഹാളില്‍).

ഏപ്രില്‍ മൂന്നിനു(ദുഃഖവെള്ളിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ 12 വരെ ശുശ്രൂഷകള്‍, കുരിശിന്റെ വഴി, ഉച്ചക്കഞ്ഞി എന്നിവയുണ്ടായിരിക്കും (ജൂഗന്‍ഡ് ഹാളില്‍).

ഉയിര്‍പ്പു തിരുനാള്‍ ആഘോഷം ഏപ്രില്‍ മൂന്നിന് (ഞായര്‍) വൈകുന്നേരം നാലിന് ബ്ള്യുമന്‍ സ്ട്രാസെ 23 ലെ സെന്റ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ ആയിരിക്കും. തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം കാപ്പി സത്കാരം ഉണ്ടായിരിക്കും.

കുടുംബനാഥന്മാര്‍ക്കും നായികമാര്‍ക്കും യുവജനങ്ങള്‍ക്കും സന്യാസ സഭയില്‍പ്പെട്ടവര്‍ക്കും സംബന്ധിക്കാവുന്ന ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ 06221-769772, തോമസ് പറത്തോട്ടത്തില്‍ 06224-928658, റോയി നാല്‍പ്പതാംകളം 06223-990571.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍