ഡാളസില്‍ സംഗീത സായാഹ്നം മാര്‍ച്ച് 14ന്
Friday, March 13, 2015 6:18 AM IST
ഗാര്‍ലാന്‍ഡ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മാര്‍ച്ച് 14ന് (ശനി) ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ ഗായികഗായകന്മാരെ അണിനിരത്തിക്കൊണ്ടു സംഗീതസായാഹ്നം സംഘടിപ്പിക്കുന്നു.

ഗാര്‍ലന്‍ഡ് ബെല്‍റ്റ് ലൈനിലുള്ള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചകഴിഞ്ഞ് 3.30നാണു പരിപാടികള്‍ ആരംഭിക്കുക. സിനിമാ, നാടക, ലളിതഗാനങ്ങള്‍ ആലപിക്കുന്നവര്‍ക്ക് അതിനുള്ള വേദിയൊരുക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു, റോയ് കൊടുവത്ത്, ബാബു കണ്േടാത്ത് എന്നിവരെ ബന്ധപ്പെടുക. പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 293 8851, 972 569 7165, 469 463 6869.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍