മാഞ്ചസ്ററില്‍ നോമ്പിനോടനുബന്ധിച്ചു കുരിശിന്റെ വഴിയും ദിവ്യബലിയും തിരുനാള്‍ പൊതുയോഗവും മാര്‍ച്ച് 13ന്
Friday, March 13, 2015 6:17 AM IST
മാഞ്ചസ്റര്‍: സീറോ മലബാര്‍ ചര്‍ച്ചില്‍ നോമ്പിനോടനുബന്ധിച്ചുള്ള കുരിശിന്റെ വഴിയും ദിവ്യബലിയും തിരുനാള്‍ പൊതുയോഗവും മാര്‍ച്ച് 13നു നടക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ വൈകുന്നേരം ആറു മുതലാണു തിരുക്കര്‍മങ്ങള്‍.

ദിവ്യബലിയും കുരിശിന്റെ വഴിക്കും ശേഷമാണു പൊതുയോഗം നടക്കുക. യുകെയിലെ മലയാറ്റൂരെന്നു പ്രസിദ്ധമായ മാഞ്ചസ്ററില്‍ ജൂലൈയില്‍ നടക്കുന്ന ദുക്റാന തിരുനാളിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണു പൊതുയോഗം നടക്കുന്നത്. ഇക്കുറി തിരുനാളിന്റെ പത്താം വാര്‍ഷികം കൂടിയായതിനാല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ തോതില്‍ ആഘോഷം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നോമ്പുകാല ധ്യാനം 21, 22 തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതലുമാണു ധ്യാനം. വിശുദ്ധ കുര്‍ബാന വിഷയമായി നടത്തുന്ന ധ്യാനത്തിന് റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍