പ്രതിപക്ഷം ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുന്നു
Friday, March 13, 2015 6:15 AM IST
ജിദ്ദ: ഭരണ ഘടനാ ലംഘനമാണു പ്രതിപക്ഷം നടത്തുന്നതെന്നും ധനമന്ത്രി എന്ന നിലയില്‍ ബജറ്റ് അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം കെ.എം. മാണിക്കു തന്നെയെന്നും അതിനെ തടയുന്നതും ബഹിഷ്കരിക്കുന്നതും ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടലാണെന്നും പുതിയതായി പ്രഖ്യാപിച്ച വാണിയമ്പലം പഞ്ചായത്ത് ഒഐസിസി പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ഗ്ളോബല്‍ കമ്മിറ്റി അംഗം പപ്പെറ്റ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ യോഗം ഉദ്ഘാടനം ചെയ്തു. സാക്കിര്‍ ഹുസൈന്‍ എടവണ്ണ, നാഷണല്‍ കമ്മിറ്റി അംഗം സുല്‍ഫിക്കര്‍ പാപ്പെറ്റ, സജില്‍ പി. വാസു എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ഹാരിസ് (പ്രസിഡന്റ്), സജില്‍ പാപെറ്റ, വാസു, മൊയ്തീന്‍ കുട്ടി കൂരാട്ട്, ജലീഷ് ബാബു (വൈസ് പ്രസിഡന്റുമാര്‍), സി.പി. അബ്ദുള്‍ റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), രവി സുധന്‍ എമങ്ങാട്, റിയാസ് ബാബു, അബ്ദുള്‍ കരീം (സെക്രട്ടറിമാര്‍), നിജാസ് ബാബു (ട്രഷറര്‍), ഇ. ഷാനവാസ് (അസി. ട്രഷറര്‍).

പുതിയ മെംബര്‍ഷിപ്പ് വിതരണം ഹാരിസിനു നല്‍കി പാപെറ്റ കുഞ്ഞിമുഹമ്മദ് നിര്‍വഹിച്ചു. നിസാം പപെറ്റ സ്വാഗതവും അബ്ദുള്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍