ഷൈഖുനാ അത്തിപ്പറ്റ ഉസ്താദ് ബഹറിനിലെത്തി
Friday, March 13, 2015 6:15 AM IST
മനാമ: പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ഷൈഖുനാ അത്തിപ്പറ്റ ഉസ്താദ് ബഹറിനിലെത്തി. മുസ്ലിം കേരളത്തിലെ സുപ്രസിദ്ധ സൂഫിവര്യനും മത- ഭൌതിക-വൈജ്ഞാനിക മേഖലയില്‍ നിരവധി സംരംഭങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന അത്തിപ്പറ്റ ഉസ്താദ് കഴിഞ്ഞ ദിവസം പുലര്‍ച്ചയാണു ബഹറിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്.

സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കമ്മിറ്റി ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം എത്തിയ ഉസ്താദിനു സമസ്തയുടെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

ഒരാഴ്ചയോളം ബഹറിനില്‍ തങ്ങുന്ന ഉസ്താദിനെ സന്ദര്‍ശിക്കാന്‍ പ്രത്യേക സൌകര്യവും സമയക്രമവും ഉണ്ട്.

15ന് (ഞായര്‍) പാക്കിസ്ഥാന്‍ ക്ളബില്‍ (വിഖായ) സമര്‍പ്പണത്തോടൊപ്പം നടക്കുന്ന ദിക്റ്ദുആ മജ്ലിസിലും അത്തിപ്പറ്റ ഉസ്താദ് സംബന്ധിക്കും. അലി റഹ്മാനി വെള്ളമുണ്ട, അബ്ദുള്‍ വാഹിദ് ലത്വീഫി, മൊയ്തീന്‍കുട്ടു ഹാജി അത്തിപ്പറ്റ എന്നിവരും സംബന്ധിക്കും.

വിശദ വിവരങ്ങള്‍ക്ക്: 0097333049112, 33987487.