പെര്‍ത്ത് മലങ്കര കത്തോലിക്കാ സഭയുടെ ഓശാനപ്പെരുന്നാളിനു തോമസ് മാര്‍ അന്തോണിയോസ് കാര്‍മികത്വം വഹിക്കും
Friday, March 13, 2015 6:14 AM IST
പെര്‍ത്ത്: വെസ്റേണ്‍ ഓസ്ട്രേലിയയിലെ മലങ്കര കത്തോലിക്കാ സഭാംഗങ്ങള്‍ ഈ വര്‍ഷത്തെ ഓശാന തിരുനാളിനു തോമസ് മാര്‍ അന്തോണിയോസിന്റെ കാര്‍മികത്വത്തില്‍ മാര്‍ച്ച് 29ന് ഓശാന ഞായറാഴ്ച വൈകുന്നേരം നാലിനു വില്ലിട്ടണ്‍ സെന്റ് ജോണ്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ ആഘോഷിക്കുന്നു.

28നു(ശനി) രാത്രി എട്ടിനു പെര്‍ത്തില്‍ എത്തുന്ന തിരുമേനിക്ക് വെസ്റേണ്‍ ഓസ്ട്രേലിയയിലെ മലങ്കര കത്തോലിക്കാ സഭാംഗങ്ങള്‍ സ്വീകരണം നല്‍കും. 31നു വൈകുന്നേരം അഡ്ലെയ്ഡിലേക്കു പുറപ്പെടുന്ന തിരുമേനി മലങ്കര മക്കളെ വിശ്വാസ തീക്ഷ്ണതയോടെ കഷ്ടാനുഭവ ആഴ്ചയിലേക്കു പ്രവേശിക്കുവാന്‍ ആത്മീയമായി ഒരുക്കുന്നതാണ്.

വില്ലിട്ടണ്‍ കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന ഓശാന തിരുനാളിലും വിശുദ്ധ കുര്‍ബാനയിലും എല്ലാ ക്രൈസ്തവ വിശ്വാസികളേയും മലങ്കര കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയയിലെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ടമശി ഖീവി മിറ ജമൌഹ ഇമവീേഹശര ജമൃശവെ, 5 കിഴവമ, ഇീൌൃ, ണശഹഹലീി, ജലൃവേ 6155, ണലലൃെേമ അൌൃമഹശമ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് 0427661067, ജിനോ ജോയി 0469860642.

റിപ്പോര്‍ട്ട്: ബിനോയി പോള്‍