തൃശൂര്‍ ജില്ല സൌഹൃദവേദി കുടുംബസംഗമം
Friday, March 13, 2015 4:20 AM IST
റിയാദ്: തൃശൂര്‍ ജില്ല സൌഹൃദവേദി റിയാദ് ഘടകത്തിന്റെ പത്താമത് വാര്‍ഷിക കുടുംബസംഗമം വിപുലമായ പരിപാടികളോടെ റിയാദിലെ സുല്‍ത്താന ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുരളി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഗിരിജന്‍ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ആയിരത്തോളം അംഗങ്ങള്‍ പങ്കെടുത്തു.

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി മത്സരങ്ങള്‍ നടന്നു. നിയാസ് ഉമര്‍ വ്യക്തിത്വ വികസന ക്ളാസ് നയിച്ചു. നസീബ് കലാഭവന്‍, ഹാഷിം എന്നിവര്‍ മിമിക്സ് പരേഡ് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജോണ്‍ റാല്‍ഫ്, ബഷീര്‍, ധനഞ്ജയ കുമാര്‍, ബാബു പൊറ്റക്കാട്, ഷിജു നമ്പിയത്ത്, ലോറന്‍സ്, മാള മുഹിയുദ്ദീന്‍, ദിനേഷ്, റോഷന്‍, സന്തോഷ്, സോളമന്‍, ശരത് ജോഷി, വിക്രമന്‍, ബിനോയ്, സൂരജ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. അനില്‍ നാട്ടിക സ്വാഗതവും ഗിരിജന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍