ജോണ്‍ റാല്‍ഫ് തൃശൂര്‍ ജില്ല സൌഹൃദവേദി പ്രസിഡന്റ്
Friday, March 13, 2015 4:20 AM IST
റിയാദ്: തൃശൂര്‍ ജില്ല സൌഹൃദവേദി റിയാദ് ഘടകം പ്രസിഡന്റായി ജോണ്‍ റാല്‍ഫിനെ തെരഞ്ഞെടുത്തു. 25 വര്‍ഷമായി അല്‍ഖര്‍ജില്‍ വ്യവസായിയായ ജോണ്‍ റാല്‍ഫ് റിയാദിലെയും അല്‍ഖര്‍ജിലെയും വിവിധ സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. റിയാദിലെ സുല്‍ത്താന ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികയോഗത്തില്‍ ബഷീര്‍ വാടാനപ്പള്ളി, റാഷ് ദാസ് (വൈ. പ്രസി), അനില്‍ നാട്ടിക (ജന. സെക്രട്ടറി), മാള മുഹിയുദ്ദീന്‍, ഗിരിജന്‍ (ജോ. സെക്രട്ടറി), ധനഞ്ജയകുമാര്‍ (ട്രഷറര്‍), ശങ്കര വാര്യര്‍ (ഫിനാന്‍സ് കണ്‍ട്രോളര്‍) എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.

സി.വി. കൃഷ്ണകുമാറിനെ ഉപദേശകസമിതി ചെയര്‍മാനും ബാബു പൊറ്റക്കാട്, ഷൈജു നമ്പിയത്ത്, വിക്രമന്‍, അശ്റഫ്, ജോഷി എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. യോഗത്തില്‍ സി.വി. കൃഷ്ണകുമാര്‍ അധ്യഷത വഹിച്ചു. സുരേഷ് ശങ്കര്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ നാട്ടിക സ്വാഗതവും ലോറന്‍സ് അറക്കല്‍ യോഗത്തിന് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍