കുവൈറ്റില്‍ വാഹനാപകടം: മലയാളി ബാലിക മരിച്ചു
Friday, March 13, 2015 4:19 AM IST
കുവൈറ്റ്: കുവൈറ്റില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പാല കൊഴുവനാല്‍ മണിയംങ്കാട്ട് വീട്ടില്‍ അനില്‍കുമാര്‍ മാത്യുവിന്റെയും ജോണ്‍സിയുടെയും ഇളയ മകള്‍ മരിയമോള്‍ അനില്‍കുമാറാ(7)ണു മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരിക്കേറ്റു.

കുവൈത്തില്‍ നാല്‍പ്പതാം നമ്പര്‍ എക്പ്രസ് റോഡില്‍ ഇവര്‍ സഞ്ചരിച്ച പജീറോ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അനില്‍ ജോന്‍സി എന്നിവരെ മുബാറക് ആശുപത്രിയിലും കുട്ടികളായ മെല്‍വിന്‍ മാത്യു, മാനുവല്‍ മാത്യു എന്നിവരെ അദാന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലന്നാണ് റിപ്പോര്‍ട്ട്. പള്ളിയില്‍നിന്നു താമസ സ്ഥലത്തേക്കു വരുന്ന വഴി അദാന്‍ പ്രദേശത്തായിരുന്നു അപകടം. അനില്‍കുമാറും കുടുംബവും നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍