കേരള കള്‍ച്ചറല്‍ അസോസിയേഷനു യുവനേതൃത്വം
Friday, March 13, 2015 4:19 AM IST
ന്യൂയോര്‍ക്ക്: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കു യുവ നേതൃത്വം. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റായി ബിനോയി ചെറിയാനെയും സെക്രട്ടറിയായി വര്‍ഗീസ് ചുങ്കത്തിലിനെയും ട്രഷററായി സാമുവേല്‍ മത്തായിയേയും തെരഞ്ഞെടുത്തു. കുമാരി സൌമ്യ കുറുപ്പാണ് ജോയിന്റ് സെക്രട്ടറി. റിനോജ് കുര്യന്‍ ജോയിന്റ് ട്രഷറര്‍.

ജോര്‍ജ് മാറേച്ചേരില്‍ ആണു വൈസ് പ്രസിഡന്റ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സോണി പോള്‍, തോമസ് വര്‍ഗീസ്, ശബരിനാഥ് നായര്‍, രാജു ഏബ്രഹാം, കുര്യാക്കോസ് മുണ്ടക്കന്‍, സുരേഷ് കുറുപ്പ്, കരുണാകരന്‍ പിള്ള, അജിത് കൊച്ചുകുടിയില്‍, ജേക്കബ് ഏബ്രഹാം, വിന്‍സെന്റ് പി. ജോസഫ്, ബാഹുലേയന്‍ രാഘവന്‍, സുനില്‍ നായര്‍, ജോണ്‍ സ്കറിയ, ഷെബി പാലത്തിങ്കല്‍, തോമസ് ഉമ്മന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം