നടി ഇഷാ തല്‍വാര്‍ മാര്‍ച്ച് 14നു താമ്പായിലെത്തുന്നു
Friday, March 13, 2015 4:18 AM IST
താമ്പാ, ഫ്ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടി ഇഷാ തല്‍വാര്‍ താമ്പായിലെത്തുന്നു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അന്നേദിവസം നടത്തപ്പെടും. അസോസിയേഷന്റെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന വിജയത്തില്‍ നാടാകെ ആഹ്ളാദലഹരിയിലാണ്. ഈ ചരിത്രമഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാന്‍ താമ്പായിലെ 5511 ലിന്‍ റോഡിലുള്ള വിശാലമായ ഐസിസി ഹാള്‍ സജ്ജമായിക്കഴിഞ്ഞു.

പരിപാടികളോടനുബന്ധിച്ച് അഭിനേത്രിയും നര്‍ത്തകിയുമായ ഇഷാ തല്‍വാറിന്റെ നൃത്തപരിപാടികളും വര്‍ണോജ്വലമായ മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന നൃത്തസന്ധ്യകളുടേയും സ്നേഹവിരുന്നിന്റെയും പ്രവേശനം ഏവര്‍ക്കും സൌജന്യമായിരിക്കും. 101 അംഗ സില്‍വര്‍ ജൂബിലി ആഘോഷ കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം