ഐസിഎഫ് മദ്രസ പൊതുപരീക്ഷ മാര്‍ച്ച് 14ന്
Thursday, March 12, 2015 8:19 AM IST
കുവൈറ്റ്: ഓള്‍ ഇന്ത്യ ഇസ്ലാമിക് എഡ്യൂക്കേഷന്‍ ബാഡ് സിലബസില്‍ കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഐസിഎഫ് മദ്രസകളിലെ ഏഴാം ക്ളാസ് പൊതു പരീഷ മാര്‍ച്ച് 14നു (ശനി) അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഒരുമിച്ചു കേന്ദ്രീകൃത രൂപത്തിലാണു പരീക്ഷ നടത്തിപ്പ്.

കുവൈറ്റ് ഐസിഎഫിന്റെ കീഴില്‍ അബാസിയ, സാല്‍മിയ, ഫഹാഹീല്‍, ജഹറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളിലായി പഠിക്കുന്ന 45 വിദ്യാര്‍ഥികള്‍ കുവൈറ്റ് സെന്ററില്‍ പരീക്ഷ എഴുതും.

ഐസിഎഫ് കുവൈറ്റ് വൈസ് പ്രസിഡന്റ് അഹമ്മദ് സഖാഫി കാവനൂരിനെ കുവൈറ്റ് സെന്ററിന്റെ പരീക്ഷ കണ്‍ട്രോളര്‍ ആയി വിദ്യാഭ്യാസ ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി രാവിലെ ഒമ്പതിനു മുമ്പു പരീക്ഷാകേന്ദ്രത്തില്‍ ഹാജരാവേണ്ടതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍