ഫിലാഡല്‍ഫിയ ഏരിയ കിക്ക് ഓഫ് ശ്രദ്ധേയമായി
Thursday, March 12, 2015 6:37 AM IST
ഫിലാഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ എലന്‍വില്ലിലെ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിലാഡല്‍ഫിയ ഏരിയ കിക്ക് ഓഫ് ഭദ്രാസന ആത്മീയ നേതൃത്വത്തിന്റെ സാന്നിധ്യംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.

ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് അധ്യക്ഷത വഹിച്ചു. ഇടവക വികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ. എം.കെ. കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കോണ്‍ഫറന്‍സ് രജിസ്ട്രേഷനെപറ്റി കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോളി തോമസും സുവനീയറിന്റെ വിശദാംശങ്ങളെപ്പറ്റി സുവനീയര്‍ ഫിനാന്‍ഷ്യല്‍ മാനേജരും ഭദ്രാസന കൌണ്‍സില്‍ അംഗവുമായ ഫിലിപ്പോസ് ഫിലിപ്പും പ്രസംഗിച്ചു. തുടര്‍ന്ന് ആദ്യരജിസ്ട്രേഷന്‍ ഫാ. എം.കെ. കുര്യാക്കോസില്‍ നിന്നും മെത്രാപ്പോലീത്ത സ്വീകരിച്ച് സെക്രട്ടറി ഡോ. ജോളി തോമസിനെയും രജിസ്ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാറാ രാജനേയും ഏല്‍പ്പിച്ചു.

രാജന്‍ പടിയറ നല്‍കിയ സുവനീറിലേക്കുള്ള ആശംസ ഫിലിപ്പോസ് ഫിലിപ്പിനെ ഏല്‍പ്പിച്ച് മെത്രാപ്പോലീത്ത കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സിലേക്കു രജിസ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അതു ചെയ്യണമെന്നു മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. സമ്മേളനത്തില്‍ സഭാ കൌണ്‍സില്‍ അംഗങ്ങളായ ഷാജി വര്‍ഗീസ്, സാക് സഖറിയ, ബോര്‍ഡ് ഓഫ് ട്രസ്റി അംഗം വര്‍ഗീസ് പോത്താനിക്കാട്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം പോള്‍ കറുകപ്പള്ളില്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് ഐസക്, രാജന്‍ പടിയറ, സജി എം. പോത്തന്‍, ആനി ലിബു, സൂസന്‍ തോമസ് തുടങ്ങിയവരും കോണ്‍ഫറന്‍സ് ട്രഷറര്‍ തോമസ് ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, ഇടവക സെക്രട്ടറി മാത്യു സാമുവല്‍, ട്രസ്റി ഡേവിഡ് ഫിലിപ്പ്, തോമസ്, അസംബ്ളി മെംബര്‍ ഡീക്കന്‍ ഡാനിയേല്‍ യോഹന്നാന്‍, ബിനു മാത്യു, അസോസിയേഷന്‍ മെംബര്‍ സാം കുരിശുംമൂട്ടില്‍ തുടങ്ങി നിരവധി വ്യക്തികള്‍ പങ്കെടുത്തു. റോക്ലാന്‍ഡ് ഏരിയ കിക്ക് ഓഫ് മാര്‍ച്ച് 15നു സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് റോക്ലാന്‍ഡ് സഫേണില്‍ നടക്കും.

വിദശ വിവരങ്ങള്‍ക്ക്: ഫാ. വിജയ് തോമസ് 732 766 3121, ഡോ. ജോളി തോമസ് 908 499 3524, തോമസ് ജോര്‍ജ് 516 375 7671, ഫിലിപ്പോസ് ഫിലിപ്പ് 845 642 2060.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍