അബാസിയായില്‍ പൊതു പ്രഭാഷണം 'ഗോവധവും മദ്യവും' മാര്‍ച്ച് 14ന്
Thursday, March 12, 2015 6:34 AM IST
കുവൈറ്റ്: ഗോവധ നിരോധനവും മതങ്ങളുടെ സമീപനവും മദ്യമുക്ത കേരളം എന്നീ വിഷയങ്ങളില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന പൊതു പ്രഭാഷണം മാര്‍ച്ച് 14 ന് (ശനി) വൈകുന്നേരം 7.45 ന് അബാസിയയിലെ യുണൈറ്റഡ് സ്കൂളില്‍ നടക്കും.

മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.

ദി ട്രൂത്ത് കുവൈറ്റ് ചാപ്റ്റര്‍ ഡയറക്ടര്‍ സയിദ് അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. സംഗമത്തില്‍ മറ്റു സംഘടനാ പ്രതിനിധികളും സംബന്ധിക്കും. സ്ത്രീകള്‍ക്ക് സൌകര്യമുണ്ടായിരിക്കും.

യോഗത്തില്‍ ഐഐസി പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, വി.എ. മൊയതുണ്ണി, അബൂബക്കര്‍ സിദ്ധീഖ് മദനി, മുഹമ്മദ് ബേബി, ടി.എം. അബ്ദുറഷീദ്, നബീല്‍ ഫറോഖ്, എന്‍.കെ. റഹീം, യു.പി. മുഹമ്മദ് ആമിര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 99216681, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍