സന്തോഷ് കരിമ്പുഴയ്ക്ക് അവാര്‍ഡ്
Wednesday, March 11, 2015 6:20 AM IST
സിഡ്നി: ഗ്ളോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സിഡ്നിയുടെ ഈ വര്‍ഷത്തെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡിനു സന്തോഷ് കരിമ്പുഴ അര്‍ഹനായി.

സിഡ്നിയില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ വെസ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റി ഡീന്‍ പ്രഫ. മൈക്കിള്‍ ഡയമണ്ട്സ്, ഹോണ്‍സ്ബി എംപി മാറ്റ് കീന്‍, മറ്റു ഫെഡറല്‍ എംപിമാര്‍, സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പത്രപ്രവര്‍ത്തനത്തോടൊപ്പം സിനിമകളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് കരിമ്പുഴ, തീര്‍ഥയാത്ര, വാദ്യം ശിവമയം, മുണ്ടൂരിന്റെ കഥാവഴികള്‍ തുടങ്ങിയ പത്തിലധികം ഡോക്കുമെന്ററി ഫിലിമുകള്‍ക്കു രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

ഡോക്കുമെന്ററികള്‍ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2009ല്‍ സിഡ്നിയില്‍ നടന്ന ഫിലിം ഫെസ്റിവലില്‍ സന്തോഷ്, കരിമ്പുഴയ്ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കഥകളി ആചാര്യന്മാരുടെ അരങ്ങിലെ ജീവിതവും ജീവിതാനുഭവങ്ങളും ആസ്പദമാക്കി സന്തോഷ് കരിമ്പുഴ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കഥകളി മെസ്ട്രോ' ആണ് ഏറ്റവും പുതിയ ഡോക്കുമെന്ററി. കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തുടങ്ങി കേരളത്തിലെ കഥകളി-വാദ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മിക്കവരും രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്കുമെന്ററി ഫിലിമില്‍ വേഷമിടുന്നു. സിഡ്നിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററും കൂടിയാണു സന്തോഷ് കരിമ്പുഴ.