കുവൈറ്റ് ഒഐസിസി വനിതാവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
Wednesday, March 11, 2015 6:16 AM IST
കുവൈറ്റ്: വനിതാദിനത്തോടനുബന്ധിച്ചു കുവൈറ്റ് ഒഐസിസിയുടെ വനിതാ വിഭാഗം ആധുനിക കാലഘട്ടത്തിലെ വനിതാ ശാക്തീകരണം എന്ന വിഷയത്തെക്കുറിച്ചു സെമിനാര്‍ സംഘടിപ്പിച്ചു.

സെമിനാര്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വനിതാ ശാക്തീകരണം പ്രസംഗത്തിലും പ്രതിഷേധത്തിലുമല്ല പ്രവര്‍ത്തിയിലാണു കാണിക്കേണ്ടതെന്നു വിഷ്ണുനാഥ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് വേവലാതികൊള്ളുന്നതിനേക്കാള്‍ അക്രമങ്ങളെ ചെറുക്കാന്‍ സ്ത്രീ സ്വയം തയാറാവണമെന്നും ധീരതയോടെ ചെറുക്കപ്പെടുമ്പോഴാണു സ്ത്രീ അബലയല്ല എന്നു മനസിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പുരോഗമനം പറയുകയും ഫെമിനിസ്റാണെന്നു വാദിക്കുകയും ചെയ്യുമ്പോഴും പാരമ്പര്യവും സംസ്കാരവും കാത്തുസൂഷിക്കേണ്ടതിന്റെ ആവശ്യകഥയും ബോധ്യപ്പെടേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.

വനിതാവിഭാഗം പ്രസിഡന്റ് റാഫിയ ബീബി അനസ് അധ്യക്ഷത വഹിച്ച സെമിനാറില്‍ കുവൈറ്റ് ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റ് എബി വരിക്കാട് എന്നിവര്‍ പ്രസംഗിച്ചു. വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി ഷെര്‍ലി ബിജു സ്വാഗതവും ട്രഷറര്‍ നിഷാ മനോജ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍