ജസോല ഫാത്തിമമാതാ ഫൊറോന പള്ളിയില്‍ ചെണ്ട പരിശീലന ക്ളാസ്
Wednesday, March 11, 2015 6:15 AM IST
ന്യൂഡല്‍ഹി: ജസോല ഫാത്തിമാമാതാ ഫൊറോന പള്ളിയില്‍ ചെണ്ട പരിശീലന ക്ളാസിന്റെ ഉദ്ഘാടനം ഫൊറോന വികാരി റവ. ഡോ. നങ്ങേലിമലയില്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഫാ. ബിനോയി വാഴയില്‍ സിഎംഐ, ജോണ്‍സണ്‍, ഷാജി ശ്രീ മാരാര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.കെ. മാരാര്‍ ആണ് ക്ളാസ് നയിക്കുന്നത്.

എല്ലാ ചൊവ്വ, ശനി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതുവരെയാണു ക്ളാസ്.

ചെണ്ട പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൈക്കാരന്മാരുമായിട്ടു ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്