മുക്കം സ്വദേശി റിയാദില്‍ നിര്യാതനായി
Wednesday, March 11, 2015 4:48 AM IST
റിയാദ്: കോഴിക്കോട് ജില്ലയിലെ മുക്കം കുമാരനല്ലൂര്‍ തടപ്പറമ്പ് സദേശി മുഹമ്മദ് സിറാജുദ്ദീന്‍ തലാപ്പില്‍ (23) ദരയ്യയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. തലാപ്പില്‍ ആദം-സുഹ്റ ദമ്പതികളുടെ മൂത്ത മകനായ സിറാജ് അവിവാഹിതനാണ്.

സിറാജ് മൂന്നു മാസം മുമ്പാണ് അല്‍ മവാരിത് കമ്പനിയില്‍ ജോലിക്കു വന്നത്. മവാരിത് കമ്പനിയില്‍ നിന്നു ദരയ്യയിലുള്ള ഇലക്ട്രോ കമ്പനിയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇലക്ട്രോയുടെ ക്യാമ്പിലെ ബാത്ത്റൂമില്‍ വീണു മരിച്ച നിലയിലാണു സിറാജിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ സഹപ്രവര്‍ത്തകര്‍ കണ്ടത്. അപസ്മാരരോഗത്തിന് സിറാജ് മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. പിതാവ് ആദം ദീര്‍ഘകാലം സൌദി അറേബ്യയിലെ ദവാദ്മിയിലുണ്ടായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കമ്പനിയുമായും അധികൃതരുമായും ബന്ധപ്പെട്ടു വരികയാണെന്ന് റിയാദിലുള്ള ബന്ധുക്കളും മുക്കം സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തകരും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍