വോയ്സ് ഓഫ് കേരള റേഡിയോ റിയാലിറ്റി ഷോ റിയാദില്‍
Wednesday, March 11, 2015 4:48 AM IST
റിയാദ്: വോയ്സ് ഓഫ് കേരള റേഡിയോ 'സംകൃതപമഗരി' റിയാലിറ്റി ഷോയിലേക്കു സൌദി അറേബ്യയില്‍നിന്നു മത്സരാര്‍ഥികളെ തേടുന്നു. ഇതിനുവേണ്ടിയുള്ള ഓഡീഷന്‍ വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ റിയാദ് ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇങ്ങനെ കണ്െടത്തുന്നവരുടെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം ആറിനു റിയാദിലെ നോഫ ഓഡിറ്റോറിയത്തില്‍ നടക്കും. റിയാദിലെ ഫ്രണ്ട്സ് ക്രിയേഷന്‍സിന്റെ സഹകരണത്തോടെയാണു വോയ്സ് ഓഫ് കേരള റേഡിയോ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

മൂസ എരഞ്ഞോളി, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ പരിപാടിക്കുനേതൃത്വം നല്‍കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടക്കും. ഫൈനല്‍ മത്സര വിജയിക്ക് അഞ്ചുലക്ഷം രൂപയും കാറുമാണ് സമ്മാനം. പ്രമുഖ റേഡിയോ അവതാരകരായ റെജി മണ്ണില്‍, യൂസഫ് കാരക്കാട് എന്നിവര്‍ പരിപാടിയില്‍ അവതാരാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0509460972, 0561004373 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍