ജി. കാര്‍ത്തികേയന്‍ അനുസ്മരണം നടത്തി
Wednesday, March 11, 2015 4:45 AM IST
ഫിലാഡല്‍ഫിയ: കേരള സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ അകാലനിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് പെന്‍സില്‍വാനിയ കേരള ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കുര്യന്‍ രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സന്തോഷ് ഏബ്രഹാം, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ഫിലിപ്പോസ് ചെറിയാന്‍, സാജന്‍ വര്‍ഗീസ്, യോഹന്നാന്‍ ശങ്കരത്തില്‍, സജി കരിംകുറ്റി എന്നിവര്‍ സംസാരിച്ചു. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം