'ഓര്‍മയിലൂടെ' സംഗീത പരിപാടി ശ്രദ്ധേയമായി
Tuesday, March 10, 2015 8:26 AM IST
റിയാദ്: ഫ്രണ്ട്സ് ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ റിയാദ് സൌഹൃദവേദിക്കുവേണ്ടി പ്രമുഖ മാപ്പിളപ്പാട് ഗായകന്‍ ഫിറോസ്ബാബു അവതിരിപ്പിച്ച ഓര്‍മയിലൂടെ സംഗീത പരിപാടി റിയാദിലെ സംഗീത പ്രേമികള്‍ക്ക് നവ്യാനുഭവമായി.

പൂതിയതും പഴയതുമായ പാട്ടുകള്‍ കോര്‍ത്തിണക്കി കഥ പറഞ്ഞു കൊണ്ട് കവിതകളിലൂടെയും സാഹിത്യ ചര്‍ച്ചകളിലൂടെയും കടന്നു പോയ പരിപാടി സദസ് നന്നായി ആസ്വദിച്ചു. വൈദേശികാധിപത്യത്തിനെതിരേ ശക്തമായി പൊരുതാന്‍ ഒരു സമൂഹത്തെ പ്രാപ്തരാക്കുവാന്‍ ഉതകുന്ന കാവ്യശകലങ്ങള്‍ സമ്മാനിച്ച മാപ്പിളപ്പാട്ട് കലയെ ഉപരിപ്ളവമായ തട്ടുതകര്‍പ്പന്‍ ബഹളങ്ങള്‍ മാത്രമാക്കി ഒതുക്കുന്ന ആല്‍ബം ഗാനങ്ങളെ കാലം ചവറ്റുകൊട്ടയില്‍ എറിഞ്ഞതായി ഫിറോസ് ബാബു പറഞ്ഞു. ഭാഷയോടും കലയോടും സംഗീതത്തോടും ഒട്ടും നീതി പുലര്‍ത്താതെ യുവതലമുറയുടെ ഹരമായി മാറുമെന്ന് ഇതിന്റെ പ്രണേതാക്കള്‍ സ്വയം പ്രഖ്യാപിച്ച അടിച്ചുപൊളി ഗാനങ്ങള്‍ക്ക് ഈയാംപാറ്റയുടെ ആയുസ് മാത്രമേ കാലം നല്‍കിയിട്ടുളളുവെന്നും അദ്ദേഹം പറഞ്ഞു. അബ്ദുളള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച പരിപാടി എന്‍ആര്‍കെ വെല്‍ഫയര്‍ ഫോറം ട്രഷറര്‍ വി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫിറോസ് ബാബുവിനുളള റിയാദ് സൌഹൃദ വേദിയുടെ ഉപഹാരം താജ് കോള്‍ഡ് സ്റോറേജ് മാനേജിംഗ് ഡയറക്ടര്‍ ഷാജഹാന്‍ നിര്‍വഹിച്ചു.

നോര്‍ക്ക സൌദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, സലീം കളക്കര, അജ്മല്‍ പി.വി (എംഇഎസ്്), നാസര്‍ മാസ്റര്‍ (എഡിഎം - ന്യൂ സഫ മക്ക), റസൂല്‍ സലാം, സലിം മാഹി(തനിമ), റഹ്മാന്‍ (പിഎസ്എംഒ), ഷക്കീല വഹാബ് (നവോദയ), താഹിറ ഷംസുദ്ദീന്‍ (കെഎംസിസി), ഇല്യാസ് മണ്ണാര്‍ക്കാട് (മാപ്പിള കലാവേദി), ഹമീദ് നഹ (ഇസാലാഹി സെന്റര്‍), ഫാത്വിമ ഇമ്പിച്ചിബാവ (പൊന്നാനി മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേര്‍സണ്‍) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ന്യൂ ഏജ്് കലാ സാംസ്കാരിക വേദി, റിയാദ് മ്യൂസിക്കല്‍ ക്ളബ്്, മാവൂര്‍ കൂട്ടം, സിറ്റി ഫ്ളവര്‍, സജീര്‍, ഫോണ്‍ ഹൌസ്്, വോയ്സ് ഓഫ് കേരള റേഡിയോ എന്നീ സ്ഥാപനങ്ങളും സംഘടനകളും ഫിറോസ്് ബാബുവിനെ ആദരിച്ചു. ഫ്രന്റ്സ്് ക്രിയേഷന്‍ കാഷ് അവാര്‍ഡ് ഉബൈദ്് എടവണ്ണ സമ്മാനിച്ചു. റിയാദിലെ പ്രമുഖ കലാകാരന്‍ രാജേഷ് മാസ്ററെ ചടങ്ങില്‍ ആദരിച്ചു. രാജേഷിനുളള മെമെന്റോ ഫിറോസ് ബാബു സമ്മാനിച്ചു. അലക്സ്, അനില്‍, ഷംസു കളക്കര എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. മുഹമ്മദാലി കൂടാളി, അബ്ദുള്‍ അസീസ് കോഴിക്കോട്്, ജയകൃഷ്ണന്‍, ജലീല്‍ ആലപ്പുഴ, ഹാരിസ് ചോല എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍