അബുദാബിയില്‍ ജി. കാര്‍ത്തികേയന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു
Tuesday, March 10, 2015 7:02 AM IST
അബുദാബി: കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ പര്യായവും കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്‍ അനുസ്മരണ യോഗം അബുദാബി മലയാളി സമാജത്തിന്റെയും ഒഐസിസിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അബുദാബി മലയാളി സമാജത്തില്‍ നടന്നു. അബുദാബിയിലെ സാമൂഹിക, സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ ആളുകള്‍ പങ്കെടുത്തു.

ജനകീയ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയനിറം നോക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവായിരുന്നു ജി. കാര്‍ത്തികേയന്‍ എന്നു മുന്‍ എംപി. സി. ഹരിദാസ് പറഞ്ഞു. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അനുശോചനപ്രമേയം ഒഐസിസി പ്രസിഡന്റ് പള്ളിക്കല്‍ സുജാഹി അവതരിപ്പിച്ചു. കെപിസിസി സെക്രട്ടറി എം.എം. നസീര്‍, സമാജം സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, ഇടവ സെയ്ഫ്, ടി.എ. നാസര്‍, കെ.എച്ച്. താഹിര്‍, മുസാ ഇടപ്പാള്‍, എ.എം. അന്‍സാര്‍, അബ്ദുള്‍ കലിം, അനില്‍കുമാര്‍, ഹാരീസ്, നിബു സാഠ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള