ഷിക്കാഗോ കെസിഎസ് നര്‍മവേദി രൂപവത്കരിച്ചു
Tuesday, March 10, 2015 5:08 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച നര്‍മവേദി ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച് ഡോ.റോയി പി. തോമസ് ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷത വഹിച്ചു. കെസിഎസ് സെക്രട്ടറി ജീനോ കോതാലടിയില്‍ എം.സി. ആയിരുന്നു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു.

തുടര്‍ന്നു ചിരിയരങ്ങ് നടന്നു. നര്‍മ്മവേദി ചെയര്‍മാന്‍ സണ്ണി ഇണ്ടിക്കുഴി, വൈസ് ചെയര്‍മാന്‍ ജോയി വരകാലായില്‍, ജെസ്റിന്‍ തെങ്ങനാട്ട്, അലക്സ് കൊച്ചുപുരയ്ക്കല്‍, ഫിലിപ്പ് പെരികലത്തില്‍, ജോയി നെല്ലാമറ്റം, പീറ്റര്‍ കുളങ്ങര, ബാബു തൈപ്പറമ്പില്‍, ജീനോ കോതാലടിയില്‍ എന്നിവര്‍ ചിരിയരങ്ങിനുനേതൃത്വം നല്‍കി. ജെസ്റിന്‍ തെങ്ങനാട്ട് കൃതജ്ഞത പറഞ്ഞു.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍