വനിതാദിനാഘോഷം നടത്തി
Monday, March 9, 2015 6:30 AM IST
ന്യൂഡല്‍ഹി: ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചു ജനനി കുടുംബശ്രീ മുനീര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ആര്‍കെ പുരം സെക്ടര്‍ അഞ്ചിലെ പാര്‍ക്കില്‍ ഡിഎന്‍ഐപി കെയര്‍ പ്രവര്‍ത്തകര്‍ കാന്‍സര്‍ ബോധവത്കരണ ക്ളാസ് നടത്തി. ഡോ. ബഷീര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി കെ.വി ഹംസ, ടി.പി സുരേഷ്, സീമ പ്രസാദ്, നീരജ ബക്ഷി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു മധുരവിതരണവും നടത്തി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്