സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Saturday, March 7, 2015 8:04 AM IST
മെല്‍ബണ്‍: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. യുവാക്കളുടെയും പാവങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും പൊതുപ്രവര്‍ത്തനരംഗത്ത് മാന്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളെ ആകര്‍ഷിച്ച നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്നു ജോസ് എം. ജോര്‍ജ് അഭിപ്രായപ്പെട്ടു.

കേരളത്തിന് ഒരു ജനകീയ നേതാവിനെയാണ് നഷ്ടമായതെന്ന് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വാതപ്പള്ളി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടും സാംസ്കാരിക പ്രവര്‍ത്തകരോടും വളരെ അനുഭാവപൂര്‍വമായ നിലപാടായിരുന്നു ജി. കാര്‍ത്തികേയന്റേതെന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ജോണ്‍സണ്‍ മാമലശേരി, തോമസ് ഓണാട്ട്, പി.ഡി പോള്‍ എന്നിവര്‍ അനുസ്മരിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാനഷ്ടമാണ് കാര്‍ത്തികേയന്റെ നിര്യാണത്തിലൂടെ സംഭവിച്ചതെന്ന് ബൈജു ഇലഞ്ഞിക്കുടി പറഞ്ഞു. ഒരു കഴിവുറ്റ നേതാവിനെയും സംഘാടകനെയും നമുക്കു നഷ്ടമായെന്നു യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു സംസ്ഥാന നേതാക്കളായിരുന്ന ജിന്‍സണ്‍ കുര്യന്‍, മഹേഷ് സ്കറിയ, സാജു പോള്‍ എന്നിവര്‍ പറഞ്ഞു. ദേശീയതയുടെ ഒരു മുഖം ആയിരുന്ന കാര്‍ത്തികേയന്‍ എന്നു ജോര്‍ജ് തോമസ് അഭിപ്രായപ്പെട്ടു. ഒഐസിസി നേതാക്കളായ ഷിബു കാക്കനാടന്‍, ജോസ് വരാപ്പുഴ, കോശി ജേക്കബ്, ബിനോയി പോള്‍, ആന്റണി മാവേലി, ജോബി ചന്ദ്രന്‍കുന്നേല്‍, ജോണ്‍ പിറവം, ഷിബു തോമസ് എന്നിവരും അനുശോചിച്ചു.

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ലിബറല്‍ പാര്‍ട്ടി ഇലക്ടറല്‍ കമ്മിറ്റിയംഗം പ്രസാദ് ഫിലിപ്പ് അനുശോചിച്ചു.