മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ കുടുംബ നവീകരണ ധ്യാനം
Wednesday, March 4, 2015 8:05 AM IST
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ നോമ്പുകാല കുടുംബനവീകരണ ധ്യാനം മാര്‍ച്ച് ആറ്, ഏഴ്, എട്ട് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫോക്നാര്‍ സെന്റ് മാത്യൂസ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടക്കും. പ്രശസ്ത ധ്യാനഗുരുവും തലശേരി അതിരൂപതയുടെ കീഴിലുള്ള ആല്‍ഫാ ഇന്‍സ്റിസ്റൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സിന്റെ ഡയറക്ടറുമായ ഫാ. ജോസഫ് പാംബ്ളാനിയാണു ധ്യാനം നയിക്കുന്നത്. സിബിസിഐയുടെ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയും ബൈബിള്‍ പണ്ഡിതനുമായ ഫാ. ജോസഫ് പാംബ്ളാനി ശാലോം ടിവിയിലൂടെയും വിവിധ ധ്യാനകേന്ദ്രങ്ങളിലെ ശുശ്രൂഷകളിലൂടെയും സുപരിചതനാണ്.

ആറിന് (വെള്ളി) വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതുവരെയും ഏഴിനു (ശനി) രാവിലെ ഒമ്പതു മുതല്‍ 12 വരെയും എട്ടിന് (ഞായര്‍) 2.30 മുതല്‍ ഏഴുവരെയുമാണ് ധ്യാനത്തിന്റെ സമയക്രമം. വെള്ളിയാഴ്ച മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയുണ്ടായിരിക്കും.

ഇടവകയിലെ റിന്യൂവല്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള പ്രത്യേക സൌകര്യമുണ്ടായിരിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് നവീകരണവും ദൈവാനുഗ്രഹവും പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.

ധ്യാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കത്തീഡ്രല്‍ ഇടവകയുടെ വെബ്സൈറ്റില്‍നിന്നു ലഭ്യമാണ്. (ംംം.മഹുവീിമെരമവേലറൃമഹ.രവൌൃരവ)

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍