ഹോളി ആഘോഷം ഫോര്‍ട്ട്വര്‍ത്ത് ഹിന്ദു ക്ഷേത്രത്തില്‍ മാര്‍ച്ച് ഏഴിന്
Wednesday, March 4, 2015 6:48 AM IST
ഫോര്‍ട്ട്വര്‍ത്ത്: ഹിന്ദുക്കളുടെ പ്രധാന ഉത്സവമായ ഹോളി ഗ്രേറ്റര്‍ ഫോര്‍ട്ട് വര്‍ത്തിലെ ഹിന്ദു ക്ഷേത്രത്തില്‍ മാര്‍ച്ച് ഏഴിന് (ശനി) ആഘോഷിക്കുന്നു. ശിശിര കാലത്തിന്റെ അവസാനം പൂര്‍ണചന്ദ്ര ദിവസമാണു ഹോളി സാധാരണ ആഘോഷിക്കുന്നത്.

ശിശിരകാലത്തോടു വിടപറയുന്നതിനും വസന്ത കാലത്തെ എതിരേല്‍ക്കുന്നതിനും തകര്‍ന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും പാപമാലിന്യങ്ങള്‍ കഴുകി കളയുന്നതിനുമുളള അവസരമായാണു ഹോളി ഉത്സവം ആഘോഷിക്കപ്പെടുന്നത്. പുതുവര്‍ഷത്തിന്റെ ആരംഭമായും ഒരു വിഭാഗം ഹിന്ദുക്കള്‍ ഹോളി ആഘോഷത്തെ കണക്കാക്കുന്നു.

ഹോളി ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ കലാപരിപാടികളാണു ഹിന്ദു ക്ഷേത്രത്തില്‍ നടക്കുക. സംഗീതം, ഡാന്‍സ്, കലാ- കായിക മത്സരങ്ങള്‍ എന്നിവയും അരങ്ങേറും.

ഗ്രേറ്റര്‍ ഫോര്‍ട്ട്വര്‍ത്തിലെ ഹിന്ദു ക്ഷേത്രത്തില്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന ഹോളി ആഘോഷങ്ങള്‍ വൈകുന്നേരം നാലി}ു സമാപിക്കും. പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 817 292 4444

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍