കേരള സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ളബ്ബി}ു നവ നേതൃത്വം
Wednesday, March 4, 2015 6:42 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ളബിന്റെ (കെഎസ്എസി) വാര്‍ഷിക പൊതുയോഗത്തില്‍ 2015ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോണ്‍ പി. മാത്യു (ചെയര്‍മാന്‍), അന്നാ തോമസ് (വൈസ് ചെയര്‍മാന്‍), ഡേവിഡ് ലൂക്കോസ് (സെക്രട്ടറി), ആനി ഉമ്മന്‍ (വനിതാ സെക്രട്ടറി), തോമസ് കെ. ഇടിക്കുള (ട്രഷറര്‍) എന്നിവരേയും ബോര്‍ഡ് അംഗങ്ങളായി ഷീല മാത്യൂസ്, എം. ജോര്‍ജുകുട്ടി, ബേബി യോഹന്നാന്‍, മീന ജോര്‍ജ്, കുരുവിള ഏബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു. ഏബ്രഹാം ജോര്‍ജ് ആണു പുതിയ ഓഡിറ്റര്‍.

ഫെബ്രുവരി ഒന്നി}ു ശിവാ ഇന്ത്യന്‍ റസ്ററന്റില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ ജോണ്‍ പി. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡേവിഡ് ലൂക്കോസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ തോമസ് ഇടിക്കുള വരവുചെലവു കണക്ക് അവതരിപ്പിച്ചു.

തുടര്‍ന്ന്, ഉന്നതവിജയത്തോടെ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ക്ളബ് അംഗങ്ങളായ റയന്‍ രാജന്‍, ആരന്‍ അലക്സ് എന്നിവരെ അനുമോദിച്ച് ഉപഹാരങ്ങള്‍ നല്‍കി. സെക്രട്ടറി ഡേവിഡ് ലൂക്കോസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി