സെന്റ് ജയിംസ് മാര്‍ത്തോമാ പാഴ്സനേജ് കൂദാശ ചെയ്തു
Wednesday, March 4, 2015 4:03 AM IST
ന്യൂയോര്‍ക്ക്: സെന്റ് ജയിംസ് മാര്‍ത്തോമാ ഇടവകയുടെ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ പാഴ്സണേജ് മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ഫെബ്രുവരി 27-ന് വെള്ളിയാഴ്ച വൈകുന്നേരം കൂദാശ ചെയ്തു.

ചുരുങ്ങിയ കാലയളവില്‍ മനോഹരമായി പാഴ്സണേജ് നിര്‍മിച്ച ഇടവകജനങ്ങളുടെ കൂട്ടായ പരിശ്രമത്തെ ഭദ്രാസനാധിപന്‍ അഭിനന്ദിച്ചു. ഭദ്രാസന സെക്രട്ടറി ബിനോയി തോമസ് അച്ചന്‍, ബഥനി ഇടവക വികാരി വൈ. ജോര്‍ജ് അച്ചന്‍, ഹഡ്സണ്‍വാലി സിഎസ്ഐ ഇടവക വികാരി റോബിന്‍ പോള്‍ അച്ചന്‍, എം.എസ്. ഈപ്പന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക ട്രസ്റി സുബിന്‍ അലക്സാണ്ടര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി ജോ ജോണ്‍ അച്ചന്‍ സ്വാഗതവും മോന്‍സി ഡാനിയേല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം