ഡോ. ബെറ്റി ബഞ്ചമിന്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി
Wednesday, March 4, 2015 4:02 AM IST
ന്യൂജേഴ്സി: ചേലക്കൊമ്പ് ചവണിക്കാമണ്ണില്‍ ഡോ. ബഞ്ചമിന്‍ ജോര്‍ജിന്റെ ഭാര്യ ഡോ. ബെറ്റി ബഞ്ചമിന്‍ (60) മാര്‍ച്ച് രണ്ടിനു നിര്യാതയായി.

മല്ലപ്പള്ളി പരിയാരം കുന്നുമ്പുറത്ത് വീട്ടില്‍ പരേതരായ കെ.സി. കുര്യന്റെയും സാറാമ്മ കുര്യന്റെയും രണ്ടാമത്തെ പുത്രിയായി ജനിച്ച ഡോ. ബെറ്റി ബാംഗളൂരിലെ വിദ്യാഭ്യാസത്തിനു ശേഷം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നു മെഡിക്കല്‍ ബിരുദമെടുത്തു. ചവണിക്കാമണ്ണില്‍ പരേതരായ റവ. സി. ജോര്‍ജ് കോശിയുടെയും ശോശാമ്മ ജോര്‍ജിന്റെയും പുത്രന്‍ ഡോ. ബഞ്ചമിനു (തമ്പി)മായുള്ള വിവാഹശേഷം ഒട്ടന്‍ഛത്രം ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഹോസ്പിറ്റല്‍, തടാകം ബിഷപ് വാല്‍ഷ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു.

1995ല്‍ കുടുംബസമേതം അമേരിക്കയിലെത്തി. ന്യൂറോഷല്‍ സൌണ്ട് ഷോറില്‍ ജോലിക്കു ശേഷം ന്യൂയോര്‍ക്ക് സെന്റ് ലൂക്ക്സ് റൂസ്വെല്‍റ്റ് മെഡിക്കല്‍ സെന്ററില്‍ നിന്നു എന്‍ഡോക്രൈനോളജിയില്‍ ഫെല്ലോഷിപ്പ് നേടി. പിന്നീട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ മെഡിക്കല്‍ സെന്ററില്‍ കണ്‍സള്‍ട്ടന്റായി. തുടര്‍ന്ന് ന്യൂജേഴ്സി ബ്രിക്കിലുള്ള ഓഷ്യന്‍ മെഡിക്കല്‍ സെന്ററില്‍നിന്നു റിട്ടയര്‍ ചെയ്തു.

ഏക പുത്രി കൃപാ ബുസ്കെ ഭര്‍ത്താവ് ഡോ. ലുഡൊവിക്ക് ബുസ്കേ, മക്കളായ തലിദാ, അബല്ലെ എന്നിവര്‍ക്കൊപ്പം ഹാവായിയില്‍ താമസിക്കുന്നു.

ഡോ. വത്സ ഏബ്രഹാം (ലോഗ്ഐലന്‍ഡ്) ഡോ. റൂബി ഏബ്രഹാം (ന്യൂജേഴ്സി) എന്നിവര്‍ ബെറ്റിയുടെ സഹോദരിമാരാണ്.

മാര്‍ച്ച് ആറിനു വെള്ളിയാഴ്ച രണ്ടു മുതല്‍ അഞ്ചുവരെയും വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെയും പൊതുദര്‍ശനം. (ട. ടലുേവലി’ ങമൃ ഠവീാമ ഇവൌൃരവ, 423 ഊിവമാ’ ഇീൃിലൃ ഞറ., ഋമ ആൃൌിംശരസ, ചഖ 08816)

മാര്‍ച്ച് ഏഴിനു ശനിയാഴ്ച രാവിലെ ഒമ്പതിനു സംസ്കാരശുശ്രൂഷകള്‍ സെന്റ് സ്റീഫന്‍സ് മാര്‍ത്തോമ്മ ചര്‍ച്ചില്‍. (ട. ടലുേവലി’ ങമൃ ഠവീാമ ഇവൌൃരവ, 423 ഊിവമാ’ ഇീൃിലൃ ഞറ., ഋമ ആൃൌിംശരസ, ചഖ 08816) . കൂടുതല്‍ വിവരങ്ങള്‍ക്ക്: കോശി ജോര്‍ജ്: 7183148171, ഡോ. റൂബി ഏബ്രഹാം: 732 673 7131.

റിപ്പോര്‍ട്ട്:ജോയിച്ചന്‍ പുതുക്കുളം